Connect with us

Gulf

കീടനാശിനി കമ്പനിക്ക് ഓഫീസ് സൈക്കിള്‍

Published

|

Last Updated

ഷാര്‍ജ:കീടനാശിനി കമ്പനിക്കുവേണ്ടി ജനവാസ സ്ഥലങ്ങളിലെ വില്ലകളിലും ഫഌറ്റുകളിലും കയറിയിറങ്ങി നോട്ടീസ് നല്‍കുകയും വാതിലുകളിലും കവാടങ്ങളിലും പരസ്യം പതിക്കുകയും ചെയ്യുന്ന യുവാവിനെ ഷാര്‍ജ പോലീസ് പിടികൂടി.

സൈക്കിളില്‍ ഊരുചുറ്റിയിരുന്ന ഇയാളുടെ കൈവശമുണ്ടായിരുന്ന ബേഗില്‍ നിന്ന് ധാരാളം കീടനാശിനികളും സാമഗ്രികളും കണ്ടെടുത്തു. കമ്പനിയുടെ ഫോണ്‍ നമ്പറും പരസ്യവും അടങ്ങിയ ധാരാളം നോട്ടീസുകളും പോലീസിനു ലഭിച്ചു.
വിശദമായ അന്വേഷണത്തില്‍ നോട്ടീസില്‍ പരാമര്‍ശിച്ച സ്ഥാപനം നിലവിലില്ലെന്ന് ബോധ്യമായി. ബന്ധപ്പെടാനുള്ള നമ്പര്‍ പിടികൂടിയ യുവാവിന്റേത് തന്നെയായിരുന്നു. ഓഫീസിനെ കുറിച്ചന്വേഷിച്ചപ്പോള്‍ ഓഫീസും ഇല്ലെന്നായി യുവാവ്. ഓഫീസും വെയര്‍ഹൗസും എല്ലാം ഈ സൈക്കിളില്‍ തന്നെയെന്ന് സമ്മതിച്ച യുവാവ്, താമസ സ്ഥലത്തും ജോലിക്കാവശ്യമായ മരുന്നുകള്‍ സൂക്ഷിക്കുന്നുണ്ടെന്ന് സമ്മതിച്ചു.
ഫഌറ്റില്‍ പരിശോധന നടത്തിയ പോലീസ് ഇല്ലാത്ത കമ്പനിയുടെ പേരിലുള്ള സീലും ലെറ്റര്‍ഹെഡും കണ്ടെടുത്തു. പെസ്റ്റ് കണ്‍ട്രോള്‍ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഒരു അനുമതിയും ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് കരസ്ഥമാക്കാതെയാണ് “കമ്പനി” നടത്തിയിരുന്നത്. വിശദമായ അന്വേഷണത്തില്‍ വര്‍ഷങ്ങളായി അനധികൃത താമസക്കാരനാണ് ഇയാളെന്ന് പോലീസിനു ബോധ്യമായി.
നഗരഭംഗിക്കു നിരക്കാത്ത രീതിയില്‍ പൊതുസ്ഥലങ്ങളിലും വീട്ടുവാതിലുകളിലും നോട്ടീസ് പതിക്കുന്നതും വിതരണം ചെയ്യുന്നതും കര്‍ശനമായി വിലക്കിക്കൊണ്ട് ഷാര്‍ജ ഭരണാധികാരി തന്നെ ഈയിടെ രംഗത്തു വന്നിരുന്നു. കഠിന തടവും നാടുകടത്തലും ആജീവനാന്ത വിലക്കും വരെയുള്ള ശിക്ഷ ലഭിക്കുന്ന കുറ്റമാണിതെന്ന് അധികൃതരും വ്യക്തമാക്കിയതാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍ നഗരത്തില്‍ വ്യാപകമായി പോലീസും നഗരസഭാ അധികൃതരും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് ഇയാള്‍ പിടിയിലായത്.

 

 

---- facebook comment plugin here -----

Latest