Connect with us

Kerala

ഗ്രൂപ്പ് പോര്‌ ; അങ്കമാലി നഗരസഭയില്‍ യു ഡി എഫിന് ഭരണം നഷ്ടമായി

Published

|

Last Updated

അങ്കമാലി: അങ്കമാലി നഗരസഭയില്‍ യുഡിഎഫ് ചെയര്‍മാന്‍ പുറത്ത്. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഐ ഗ്രൂപ്പിന്റെ പിന്തുണയോടെ പാസാവുകയായിരുന്നു. 12 എല്‍ ഡി എഫ് കൗണ്‍സിലര്‍മാരും ഐ ഗ്രൂപ്പുകാരായ ഏഴു കൗണ്‍സിലര്‍മാരും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തു. ഒരു ഐ ഗ്രൂപ്പുകാരന്റെ വോട്ട് അസാധുവായി. ആകെ 30 സീറ്റാണുള്ളത്.

രണ്ട് സ്വതന്ത്രന്‍മാരുടെ പിന്തുണയുള്‍പ്പെടെ 18 അംഗങ്ങളുടെ പിന്തുണയാണ് യു ഡി എഫിനുണ്ടായിരുന്നത്. എല്‍ ഡി എഫിന് 12 അംഗങ്ങളാണ് ഉള്ളത്. നേരത്തേയുണ്ടാക്കിയ ധാരണയനുസരിച്ച് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞുകൊടുക്കാന്‍ എ ഗ്രൂപ്പുകാരനായ സി.കെ. വര്‍ഗീസ് തയാറാകുന്നില്ല എന്നാരോപിച്ചാണ് ഐ ഗ്രൂപ്പുകാര്‍ അവിശ്വാസപ്രമേയത്തെ പിന്തുണച്ചു വോട്ടുചെയ്തത്. ചൊവ്വാഴ്ച വൈസ് ചെയര്‍മാനെതിരായ അവിശ്വാസപ്രമേയവും കൗണ്‍സിലില്‍ വരുന്നുണ്ട്. ഡി സി സിയുടെ കര്‍ശന നിര്‍ദേശം മറികടന്നാണ് ചെയര്‍മാനെ പുറത്താക്കാന്‍ എല്‍ ഡി എഫിനെ ഐ ഗ്രൂപ്പ് സഹായിച്ചത്.