Connect with us

Ongoing News

വെള്ളാപ്പള്ളി പറഞ്ഞത് നുണയെന്ന് ഫെനി ബാലകൃഷ്ണന്‍

Published

|

Last Updated

തിരുവനന്തപുരം: സരിതയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞ കാര്യങ്ങള്‍ നുണയാണെന്ന് സരിത എസ്. നായരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലില്‍ സരിതയെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഫെനി ബാലകൃഷ്ണന്‍. എന്നാല്‍ അഭിഭാഷകന് സരിതയെ കാണാന്‍ കഴിഞ്ഞില്ല.

നാട്ടിലെ ഒരു എന്‍ എസ് എസ് പ്രവര്‍ത്തന്റെ കയ്യില്‍ നിന്ന് തന്റെ നമ്പര്‍ വാങ്ങിയാണ് വെള്ളാപ്പള്ളി വിളിച്ചത്. കോടതി സമയത്ത് ഫോണ്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. തന്റെ ഒരു ബന്ധുവാണ് വെള്ളാപ്പള്ളി വിളിച്ചിരുന്നു എന്ന കാര്യം പറഞ്ഞത്. തുടര്‍ന്ന് താനങ്ങോട്ട് വിളിക്കുകയായിരുന്നു.

കെ സി വേണുഗോപാലിന്റെ പേര് കേസിലുണ്ടോ എന്നും അടൂര്‍ പ്രകാശിന്റെ പേര് ഉണ്ടെങ്കില്‍ അത് ഒഴിവാക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞതായി ഫെനി വെളിപ്പെടുത്തി.

---- facebook comment plugin here -----

Latest