ശാലുമേനോന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Posted on: July 29, 2013 10:30 am | Last updated: July 29, 2013 at 10:50 am

കൊച്ചി: സോളാര്‍ തട്ടിപ്പുകേസില്‍ ശാലുമേനോന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. റാസിഖ് അലിയില്‍ നിന്ന് പണം തട്ടിയകേസിലാണ് കോടതി ജാമ്യം നിഷേധിച്ചത്. അതേസമയം ബിജു രാധാകൃഷ്ണനെ രക്ഷിക്കാന്‍ സഹായിച്ചു എന്ന കേസില്‍ കോടതി ശാലുവിന് ജാമ്യം അനുവദിച്ചു.

തട്ടിപ്പുകേസുകള്‍ സംസ്ഥാനത്ത് കൂടുന്നതായി കോടതി നിരീക്ഷിച്ചു. ഇത് തടയാന്‍ ഇപ്പോഴത്തെ നിയമങ്ങള്‍ അപര്യാപതമാണ്. ഇതിന് പുതിയ നിയമം കൊണ്ടുവരണം. മണി ലെന്‍ഡിങ് ആക്റ്റ് കര്‍ശനമായി നടപ്പാക്കണമെന്നും കേസ് പരിഗണിക്കവെ കോടതി നിരീക്ഷിച്ചു.