ഏകദിന പരമ്പര ഇന്ത്യക്ക്

Posted on: July 28, 2013 10:10 pm | Last updated: July 28, 2013 at 10:10 pm

kohliഹരാരെ: സിംബാബ്‌വെക്കെതിരായ അഞ്ചുമത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ നേടി. ഇന്ന് നടന്ന മൂന്നാം മത്സരത്തില്‍ ഏഴു വിക്കറ്റിന് ജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ടു മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു.

നായകന്‍ വീരാട് കോഹ്‌ലി (പുറത്താകാതെ 68) ഇന്ത്യന്‍ ബാറ്റിംഗില്‍ തിളങ്ങി. അമിത് മിശ്ര നാലു വിക്കറ്റുകളെടുത്തു. ധോണിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ച വീരാട് കോഹ്‌ലിക്ക് നായകനെന്ന നിലയില്‍ ആദ്യ പരമ്പര നേട്ടമാണ് ഇന്നത്തേത്.

നേരത്തെ ടോസ് നേടിയ ഇന്ത്യ സിംബാബ്‌വയെ ബാറ്റിംഗിനയക്കുകയായിരുന്നു. 46 ഓവറില്‍ 183 റണ്‍സിന് ആതിഥേയര്‍ പുറത്തായി. സീന്‍ വില്യംസ് 45 രണ്‍സെടുത്തു.