ഇജാരി സംവിധാനം: ഒപ്പിട്ടത് അഞ്ചു ലക്ഷം കരാറുകള്‍

Posted on: July 28, 2013 8:30 pm | Last updated: July 28, 2013 at 8:30 pm

ദുബൈ: വാടക കരാറുമായി ബന്ധപ്പെട്ട ഇജാരി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം നടപ്പാക്കിയത് മുതല്‍ ഇതുവരെ അഞ്ചു ലക്ഷം വാടക കരാറുകള്‍ ഇജാരിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. 2010ലാണ് ഇജാരി സംവിധാനം നടപ്പാക്കി തുടങ്ങിയത്. രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് പരാതികളും പ്രശ്‌നങ്ങളും പരമാവധി ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് ഇജാരി സംവിധാനം നടപ്പാക്കിയതെന്നും ഇത് വളരെ ഫലപ്രദമാണെന്നും ദുബൈ ലാന്റ് വകുപ്പിന് കീഴിലെ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി സീനിയര്‍ ഡയറക്ടര്‍ മുഹമ്മദ് ബിന്‍ ഹമ്മാദ് അഭിപ്രായപ്പെട്ടു.
രജിസ്‌ട്രേഷന്‍ ഫീസായി 160 ദിര്‍ഹമാണ് ഈടാക്കുന്നത്. ഇതോടൊപ്പം പ്രിന്റിംഗ് തുകയും നല്‍കണം. ഇജാരിയെന്നാല്‍ അറബിയില്‍ വാടകയെന്നാണ് അര്‍ഥമെന്നും അദ്ദേഹം പറഞ്ഞു.