കുട്ടികളുടെ ആഘോഷമായി സൊഹാറില്‍ ഖരന്‍ഖാഷോ

Posted on: July 28, 2013 8:11 pm | Last updated: July 28, 2013 at 8:11 pm

സൊഹാര്‍: റമസാന്‍ പതിനഞ്ചിന്റെ രാത്രിയില്‍ കുട്ടികളുടെ ആഘോഷമായി സൊഹാറില്‍ സ്വദേശി ആചാരമായ ഖരന്‍ഖോഷോ സംഘടിപ്പിച്ചു. ബേങ്ക് സൊഹാറിന്റെ സഹകരണത്തോടെ സൊഹാര്‍ നഗരസഭ സംഘടിപ്പിച്ച പരിപാടിയില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കുട്ടികള്‍ പങ്കെടുത്തു.
പരമ്പരാഗത ഗാനങ്ങള്‍, നൃത്തങ്ങള്‍, വേഷപ്പകര്‍ച്ചകള്‍ എന്നിവയോടെയായിരുന്നു ആഘോഷം. കുട്ടികള്‍ക്കായി വിവിധ വിനോദ പരിപാടികളും ഒരുക്കിയിരുന്നു. പുതിയ തലമുറയിലെ കുട്ടികളെ സംബന്ധിച്ച് ഖരന്‍ഖോഷോ വളരെ പ്രധാനപ്പെട്ട ആഘോഷമാണെന്നും വ്രതമെടുത്തു ശീലിക്കുന്നതില്‍ ആനന്ദം പങ്കുവെച്ചാണ് കുട്ടികള്‍ ഖരന്‍ ഖോഷോയില്‍ പങ്കെടുക്കുന്നതെന്നും ബേങ്ക് സൊഹാര്‍ സി ഇ ഒ ഡോ. മുഹമ്മദ് അബ്ദുല്‍ അസീസ് കല്‍മൂര്‍ പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങള്‍ തലമുറകള്‍ അവരുടെ ജീവിതത്തിലെ മധുരസ്മരണകളായി കൊണ്ടു നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ക്ക് വിവിധ സമ്മാനങ്ങള്‍ വിതരണം ചെയ്തു. നറുക്കെടുപ്പിലൂടെ മെഗാ സമ്മാനവും നല്‍കി.