ഇബ്രയില്‍ മഴ ലഭിച്ചു

Posted on: July 28, 2013 8:03 pm | Last updated: July 28, 2013 at 8:03 pm

മസ്‌കത്ത്: ഇബ്രയില്‍ ഇന്നലെ മഴ ലഭിച്ചു. ചില പ്രദേശങ്ങളില്‍ കനത്ത മഴ കിട്ടിയപ്പോള്‍ ചിലയിടത്ത് ചാറ്റല്‍ മഴയാണ് പെയ്തത്.
മഴയിയെ തുടര്‍ന്ന് വാദികള്‍ രൂപപ്പെട്ടതായി ഒമാന്‍ ന്യൂസ് ഏജജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ചിലയിടങ്ങളില്‍ റോഡുകളില്‍ വെള്ളമിറങ്ങി. ഇബ്രയുടെ പ്രാന്ത പ്രദേശങ്ങളായ അഗാഫിഫ, അല്‍ഹാമ തുടങ്ങിയ ഭാഗങ്ങളില്‍ നല്ല മഴ ലഭിച്ചു. ഫുലൈജിലും മഴ ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.
മഴവെള്ളം റോഡിലൂടെ ഒഴുകിയത് പലയിടത്തും ഗതാഗതം തടസപ്പെടുത്തി. അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.