അഭിഭാഷകനെ മാറ്റാന്‍ മജിസ്‌ട്രേറ്റിന് അധികാരമില്ലെന്ന് പിണറായി

Posted on: July 28, 2013 12:49 pm | Last updated: July 28, 2013 at 12:49 pm

pinarayiകൊച്ചി: കക്ഷിയുടെ അഭിഭാഷകനെ മാറ്റാന്‍ മജിസ്‌ട്രേറ്റിന് അധികാരമില്ലെന്നും സരിത എസ് നായരുടെ അഭിഭാഷകനെ ഒഴിവാക്കിയ എറണാകുളം സി ജെ എം കോടതിയുടെ നടപടി നിയമവിരുദ്ധമാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കാക്കനാട് സി പി എം രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്തുകൊണ്ടാണ് മൊഴി പറഞ്ഞ സമയത്ത് എഴുതി നല്‍കണം എന്ന് മജിസട്രേറ്റ് ആവശ്യപ്പെടാതിരുന്നതെന്ന് പിണറായി ചോദിച്ചു.