ബദ്ര്‍ അനുസ്മരണം ഇന്ന്

Posted on: July 28, 2013 7:14 am | Last updated: July 28, 2013 at 7:14 am

കോട്ടക്കല്‍: എടരിക്കോട് ടൗണ്‍ സുന്നി മസ്ജിദില്‍ ബദ്ര്‍ അനുസ്മരണവും സ്വലാത്തും ഇന്ന് നടക്കും. ളുഹ്‌റിന് ശേഷം നടക്കുന്ന പരിപാടിക്ക് സയ്യിദ് ഹഫീസുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. അഞ്ച് മണിക്ക് ശറഫുദ്ധീന്‍ സഖാഫി ബദ്ര്‍ അനുസ്മരണ പ്രഭാഷണം നടത്തും.
ആദൃശ്ശേരി ദഅ്‌വ നഗര്‍ ബദ്ര്‍ അനുസ്മരണം ഇന്ന് നടക്കും. ഉച്ചക്ക് 1.30ന് കൂറ്റമ്പാറ അബ്ദര്‍റഹ്മാന്‍ ദാരിമി പ്രസംഗിക്കും. 4.30നുള്ള മൗലിദ് പാരായണത്തിന് സയ്യിദ് യൂസുഫുല്‍ ജീലാനി നേതൃത്വം നല്‍കും.
ബദ്ര്‍ സ്മൃതി ഇന്ന്
എടവണ്ണപ്പാറ: എസ് എസ് എഫ് അരീക്കോട് ഡിവിഷന്‍ ബദ്ര്‍ സ്മൃതി ഇന്ന് ഒന്നിന് കാവനൂര്‍ പന്ത്രണ്ടിലെ സുന്നി സെന്ററില്‍ നടക്കും. സമസ്ത താലൂക്ക് സെക്രട്ടറി സി പി ബീരാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ബദ്ര്‍ ചരിത്രം, പാഠം, പദ്ധതി അവതരണം എന്നീ സെഷനുകളില്‍ യഥാക്രമം എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ശിഹാബുദ്ദീന്‍ സഖാഫി പെരുമുക്ക്, എസ് എസ് എഫ് സ്റ്റേറ്റ് സെക്രട്ടറി കബീര്‍ എളേറ്റില്‍, ജില്ലാ നിരീക്ഷകന്‍ ശമീര്‍ കുറുപ്പത്ത് നേതൃത്വം നല്‍കും.