മുരളിക്കെതിരെ ഹൈക്കമാന്റിന് പരാതി നല്‍കുമെന്ന് എ ഗ്രൂപ്പ്

Posted on: July 27, 2013 9:39 pm | Last updated: July 27, 2013 at 9:39 pm

muraleedaranതിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഒരു ഭാഗത്ത് തകൃതിയായി ശ്രമം നടക്കുമ്പോള്‍ മറുഭാഗത്ത് ഗ്രൂപ്പുകള്‍ പരസ്യമായ പോരിന്. മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രിയുടെ നിലപാടിനെ പരസ്യമായ വിമര്‍ശിച്ച കെ മുരളീധരനെതിരെ ഹൈക്കമാന്റിന് പരാതി നല്‍കുമെന്ന് എ ഗ്രൂപ്പ്. കെ മുരളീധരന്‍ കെ പി സി സി പ്രസിഡന്റിനേക്കാള്‍ മുകളിലുള്ള ആളാവാന്‍ ശ്രമിക്കുന്നു എന്നും പാര്‍ട്ടി നിലപാട് പറയാന്‍ ഹൈക്കമാന്റും ചെന്നിത്തലയും ഉണ്ടെന്നും എ ഗ്രൂപ്പ് പറഞ്ഞു. ഇക്കാര്യത്തില്‍ ഹൈക്കമാന്റിന് പരാതി നല്‍കാനും എ ഗ്രൂപ്പ് തീരുമാനിച്ചു.

മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കണെമെന്ന് പറഞ്ഞത് ഉമ്മന്‍ചാണ്ടിയുടെ വ്യക്തിപരമായ അഭിപ്രായമാണെന്ന് മുരളീധരന്‍ പറഞ്ഞിരുന്നു.