ഡൈമണ്ട് ലീഗില്‍ ബോള്‍ട്ടിന് സീസണിലെ മികച്ച സമയത്തോടെ ജയം

Posted on: July 27, 2013 12:32 pm | Last updated: July 27, 2013 at 12:32 pm

usain-bolt-2aലണ്ടന്‍: ഒളിംബിക്‌സിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട് ഡൈമണ്ട് ലീഗീല്‍ ഒളിംബിക്‌സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് ഉസൈന്‍ ബോള്‍ട്ടിന് സീസണിലെ മികച്ച സമയത്തോടെ വിജയം. 9.58 സെക്കന്റിലാണ് ബോള്‍ട്ട് 100 മീറ്റര്‍ ഓടിയെത്തിയത്. 9.58 സെക്കന്റാണ് 100 മീറ്ററില്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡ്.

അടുത്ത മാസം മോസ്‌കോയില്‍ നടക്കുന്ന ലോക അത്‌ലറ്റിക് മീറ്റാണ് ബോള്‍ട്ടിന്റെ അടുത്ത വലിയ വേദി. നാട്ടുകാരനായ അസഫ പവലും അമേരിക്കന്‍ താരം ടൈസന്‍ ഗേയും മരുന്നടിക്ക് പിടിക്കപ്പെടുകയും യൊഹാന്‍ ബ്ലേക്ക് പരിക്ക് കാരണം പിന്‍മാറുകയും ചെയ്തതിനാല്‍ ലോക ചാമ്പ്യന്‍ ഷിപ്പില്‍ ബോള്‍ട്ടിന് വലിയ വെല്ലുവിളി നേരിടേണ്ടി വരില്ല.