Connect with us

Kannur

എസ് എസ് എഫ് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ബദ്ര്‍ സ്മൃതി ഇന്ന് തുടങ്ങും

Published

|

Last Updated

കണ്ണൂര്‍: റമസാന്‍ ആത്മവിചാരത്തിന്റെ മാസം എന്ന പ്രമേയത്തില്‍ എസ് എസ് എഫ് സംഘടിപ്പിക്കുന്ന റമസാന്‍ ക്യാമ്പയിനിന്റെ ഭാഗമായി ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ബദ്ര്‍ സ്മൃതി ഇന്ന് തുടങ്ങും.
കൂത്തുപറമ്പ്, ശ്രീകണ്ഠപുരം, പയ്യന്നൂര്‍, കണ്ണൂര്‍, മാടായി, തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ് ഡിവിഷനുകളില്‍ യഥാക്രമം മെരുവമ്പായി യു പി സ്‌കൂള്‍, ഇരിക്കൂര്‍ സുന്നി സെന്റര്‍, പിലാത്തറ സുന്നിസെന്റര്‍, കണ്ണൂര്‍ അല്‍അബ്‌റാര്‍, വളപട്ടണം മദ്‌റസ, കരിയാട് ഐ ടി സി ഹാള്‍, കോളാരി സുന്നിസെന്റര്‍, പെരുവണ നശാത്ത് മസ്ജിദ് എന്നീ കേന്ദ്രങ്ങളില്‍ നടക്കും. വിവിധ കേന്ദ്രങ്ങളില്‍ സയ്യിദ് സുഹൈന്‍ അസ്സഖാഫ് മടക്കര, മുനീര്‍ നതുനമി, അഹ്മദ് കെ മാണിയൂര്‍, അബ്ദുര്‍റഷീദ് നരിക്കോട്, മിസ്ബാഹി, നാസര്‍ സഖാഫി എന്നിവര്‍ ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകള്‍ക്ക് ലുഖ്മാനുല്‍ ഹക്കീ സഖാഫി പുല്ലാര, റഷീദ് സഖാഫി മെരുവമ്പായി, കെ വി സമീര്‍, അബ്ദുല്‍ ഹകീം സഖാഫി, റഫീഖ് അമാനി തട്ടുമ്മല്‍, ഷാജഹാന്‍ മിസ്ബാഹി, എം കെ നവാസ്, എം കെ സിറാജുദ്ദീന്‍, സുബൈര്‍ സഅദി, യൂസുഫ് സഅദി, കരീം സഖാഫി, സാജിദ് സി ആറളം, അബ്ദുര്‍റഹ്മാന്‍ പെരളശ്ശേരി നേതൃത്വം നല്‍കും.
ബദ്‌രീങ്ങളെ കാക്കണേ, ബദ്‌റിന്റെ പാഠം എന്നീ വിഷയങ്ങളില്‍ ക്ലാസും ബദര്‍ മൗലിദും ഇഫ്താര്‍ സംഗമവും നടക്കും.

 

Latest