Connect with us

Wayanad

എന്‍ ജി ഒ എയുടെ നിര്‍ധനര്‍ക്കുള്ള മഹാത്മ മന്ദിരത്തിന് ശിലയിട്ടു

Published

|

Last Updated

മേപ്പാടി: പഞ്ചായത്തിലെ പുത്തുമലക്കടുത്ത കാശ്മീരില്‍ ചില്ലിക്കൂടത്തില്‍ ഷാജിക്ക് കേരള എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാകമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന മഹാത്മാ മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മ്മം ഡി സി സി പ്രസിഡന്റ് കെ എല്‍ പൗലോസ് നിര്‍വഹിച്ചു. സ്വന്തമായി രണ്ട് സെന്റ് ഭൂമിയുണ്ടെങ്കിലും തലചായ്ക്കാന്‍ ഒരു കൂരയില്ലാത്ത നിര്‍ധരായവര്‍ക്ക് വീട് വെച്ച് നല്‍കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ ഒരു വീട് നിര്‍മിച്ച് നല്‍കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായുള്ള നിരന്തര പോരാട്ടങ്ങള്‍ക്കൊപ്പം സമൂഹത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് കൂടിയാണ് എന്‍ ജി ഒ അസോസിയേഷന്റെ ലക്ഷ്യം.
ഈ തീരുമാനം സാര്‍ത്ഥമാക്കാന്‍ അസോസിയേഷന്റെ സാമൂഹിക പ്രതിബദ്ധത ഊട്ടിഉറപ്പിക്കുന്ന നിര്‍ണായകമായ തീരുമാനം 2012 ഒക്ടോബറില്‍ തൊടുപുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണെടുത്തത്. ശിലാസ്ഥാപന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ഉമാശങ്കര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കോട്ടാത്തല മോഹനന്‍ പദ്ധതി വിശദീകരണം നടത്തി.
ഐ എന്‍ ടി യു സി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി കെ ഗോപാലന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ വി മുരളി ആദ്യ ഗഡു കോണ്‍ട്രാക്ടര്‍ക്ക് നല്‍കി.
ഡി സി സി ജനറല്‍ സെക്രട്ടറിമാരായ വി എ മജീദ്, പി എം പ്രസന്നസേനന്‍, ഗോകുല്‍ദാസ് കോട്ടയില്‍, കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അനില്‍കുമാര്‍, എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എ ഗോപി, ജെ അബ്രഹാം, ജില്ലാ ഭാരവാഹികളായ രമേഷന്‍ മാണിക്യന്‍,സജി ജോണ്‍, ടി എ വാസുദേവന്‍, എന്‍ ജെ ഷിബു, ജോര്‍ജ് സെബാസ്റ്റിയന്‍, ഒ എം ജയേന്ദ്രകുമാര്‍, കെ കെ രമാദേവി എന്നിവര്‍ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ സ്വാഗതവും, വൈസ് പ്രസിഡന്റ് ബിനുകോറോത്ത് നന്ദിയും പറഞ്ഞു.