Connect with us

Kerala

നിയമസഭാ തെരെഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറെന്ന് പിണറായി

Published

|

Last Updated

കണ്ണൂര്‍: ഇടതു മുന്നണി ഏതു നിമിഷവും നിയമസഭാ തെരെഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സോളാര്‍ തട്ടിപ്പുകേസില്‍ ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള എല്‍ ഡി എഫിന്റെ രാപ്പകല്‍ സമരത്തിന്റെ മൂന്നാം ദിനം കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

എല്‍ ഡി എഫിന്റെ തെരെഞ്ഞെടുപ്പ് സന്നദ്ധതതയെക്കുറിച്ച് ഇവിടുത്തെ യു ഡു എഫിന്റെ ഭാഗത്തുനിന്ന് സംസാരിക്കുന്നവര്‍ക്ക് സംശയമുണ്ട്. എന്നാല്‍ അവരോട് പറയാനുള്ളത് ഞങ്ങള്‍ക്ക് ആരുടെയും സൗജന്യം വേണ്ട. ഏതു നിമിഷവും തെരെഞ്ഞെടുപ്പ് നേരിടാന്‍ തങ്ങള്‍ തയ്യാറാണ്. എന്നാല്‍ വൃത്തികെട്ട മാര്‍ഗത്തിലൂടെയൊന്നും സര്‍ക്കാറിനെ അട്ടിമറിക്കാന്‍ തങ്ങളില്ലെന്നും പിണറായി പറഞ്ഞു.

ഇത്രയും ചീഞ്ഞുനാറിയ ഭരണം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഈ ഭരണം നാറി താഴെ സ്വയം വീഴും. കേരളജനതയുടെ കണ്ണില്‍ ഉമ്മന്‍ചാണ്ടി കുറ്റക്കാരനാണ്. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുന്നതും പുനഃസംഘടനയുമെല്ലാം കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും കാര്യം മാത്രമാണ്. എന്നാല്‍ ഭരണത്തിലെ ജീര്‍ണത ജനങ്ങളെ ബാധിക്കുന്ന കാര്യമാണെന്നും പിണറായി പറഞ്ഞു.

മുഖ്യമന്ത്രി രാജിവെക്കുന്നതു വരെ എല്‍ ഡി എഫിന്റെ സമരം തുടരുമെന്നും പിണറായി വിജയന്‍ പറഞ്ഞു.