Connect with us

Kasargod

റംസാന്‍ -ഓണം മേള തുടങ്ങി

Published

|

Last Updated

കാഞ്ഞങ്ങാട്: കൃഷി വകുപ്പിന്റെയും വിഎഫ്പിസികെയുടെയും സംയുക്താഭിമുഖ്യത്തില്‍ റംസാന്‍ – ഓണം മേള തുടങ്ങി. ജില്ലാതല ഉദ്ഘാടനം കോട്ടച്ചേരി ഗിരിജാ ജ്വല്ലറി കോംപ്ലക്‌സില്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍ അധ്യക്ഷയായി.
ആദ്യ വില്‍പ്പന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പിശ്യാമളാ ദേവി നിര്‍വഹിച്ചു. എസ് ശിവപ്രസാദ് പദ്ധതി വിശദീകരണം നടത്തി. മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ന്‍ പ്രഭാകരന്‍ വാഴുന്നോറടി, കൗണ്‍സിലര്‍ ഗംഗാ രാധാകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ നാരായണന്‍ നമ്പൂതിരി, കെ.സജിനിമോള്‍, ടി പി എം നൂറുദ്ദീന്‍, എ.വി.രാമകൃഷ്ണന്‍, അജയകുമാര്‍ നെല്ലിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. സാജന്‍ ആന്‍ഡ്രൂസ് സ്വാഗതവും, സാജു തോമസ് നന്ദിയും പറഞ്ഞു. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് നവീകരണത്തോടെ പൊതുവിപണിയേക്കാള്‍ 30 ശതമാനം വിലക്കുറവിലാണ് വില്‍പ്പന. സപ്തംബര്‍ 15 വരെ മേള നീണ്ടുനില്‍ക്കും. കേരഫെഡ് സ്റ്റാളും പ്രവര്‍ത്തിക്കുന്നു.

Latest