മര്‍കസിലെ റമസാന്‍ പരിപാടികള്‍ കാന്തപുരത്തിന്റെ പ്രഭാഷണത്തോടെ സമാപിക്കും

Posted on: July 26, 2013 12:42 am | Last updated: July 26, 2013 at 12:42 am

കാരന്തൂര്‍: റമസാന്‍ ഒന്നു മുതല്‍ ആരംഭിച്ച മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയിലെ പരിപാടികള്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ റമസാന്‍ പ്രഭാഷണത്തോടെ സമാപിക്കും. സമൂഹ നോമ്പ് തുറ, സമസ്ത കേന്ദ്ര മുശാവറ അംഗം സി മുഹമ്മദ് ഫൈസിയുടെ പഞ്ചദിന പ്രഭാഷണം, എല്ലാ വെള്ളിയാഴ്ചയും ജുമുഅക്ക് ശേഷം മസ്ജിദുല്‍ ഹാമിലിയയില്‍ ഹാഫിള് അബൂബക്കര്‍ സഖാഫിയുടെ ഖുര്‍ആന്‍ പ്രഭാഷണം, ബദര്‍ മൗലിദ് സദസ്സ്, എല്ലാ വ്യാഴാഴ്ചയും അസര്‍ നിസ്‌കാര ശേഷം നടക്കുന്ന ദിക്‌റ് മജ്‌ലിസ്, എല്ലാ ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന പ്രഭാഷണം എന്നിവ റമസാന്‍ പരിപാടികളുടെ ഭാഗമായി നടക്കുന്നുണ്ട്. 
എ പി മുഹമ്മദ് മുസ്‌ലിയാര്‍, ശാഫി സഖാഫി മുണ്ടമ്പ്ര, റഹ്മത്തുല്ല സഖാഫി എളമരം, അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍ എന്നിവരാണ് പ്രഭാഷണം നടത്തുന്നത്. റമസാന്‍ 24ന് നോമ്പ് തുറയോടു കൂടി ലൈലത്തുല്‍ ഇഅ്ത്തികാഫ് നടക്കും. നാളെ ശാഫി സഖാഫി മുണ്ടമ്പ്ര പ്രഭാഷണം നടക്കും. റമസാന്‍ 27ന് നടക്കുന്ന കാന്തപുരത്തിന്റെ പ്രഭാഷണത്തോടെ സമാപിക്കും.