Connect with us

National

കേരളത്തെ ഡാം നിര്‍മിക്കാന്‍ അനുവദിക്കില്ല: തമിഴ്‌നാട് സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ കേരളത്തെ അനുവദിക്കില്ലെന്ന് തമിഴ്‌നാട്. നിലവില്‍ അണക്കെട്ട് സുരക്ഷിതമാണ്. എന്നാല്‍ ആവശ്യമെങ്കില്‍ തങ്ങള്‍ തന്നെ പുതിയ ഡാം നിര്‍മിക്കുമെന്നും തമിഴ്‌നാട് സുപ്രീം കോടതിയില്‍ അറിയിച്ചു. കേസില്‍ അന്തിമ വാദം കേള്‍ക്കുന്നതിനിടെയാണ് തമിഴ്‌നാട് നിലപാട് കൂടുതല്‍ കര്‍ക്കശമാക്കിയത്. ജസ്റ്റിസ് ആര്‍ എം ലോധയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ചാണ് കേസില്‍് വാദം കേള്‍ക്കുന്നത്.

മുല്ലപ്പെരിയാര്‍ ഡാമിന്റെ അറ്റക്കുറ്റപ്പണി നടത്താന്‍ അനുവദിക്കാന്‍ കേരളത്തോട് നിര്‍ദേശിക്കണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു. എന്നാല്‍, മുല്ലപ്പെരിയാര്‍ കരാര്‍ റദ്ദാക്കാന്‍ കേരളം തീരുമാനിച്ചാല്‍ തമിഴ്‌നാട് എന്ത് ചെയ്യുമെന്ന് സുപ്രീം കോടതി ചോദിച്ചു. കേരളത്തിന് ആശ്വാസകരമാണ് സുപ്രീം കോടതിയുടെ ഈ നിലപാട്.

അന്തിമവാദം തുടങ്ങി മൂന്നാം ദിനം തന്നെ സുപ്രീം കോടതി കേരളത്തിന് അനുകൂലമായ നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. തുടര്‍ന്നാണ് തമിഴ്‌നാട് നിലപാട് കൂടുതല്‍ കര്‍ക്കശമാക്കി രംഗത്തെത്തിയത്. കേസില്‍ തമിഴ്‌നാടിന്റെ വാദം പൂര്‍ത്തിയായി. വാദം ഇനി ചൊവ്വാഴ്ച പുനരാരംഭിക്കും.