Connect with us

Kerala

കവിത വിലക്കിയതിനെതിരെ വ്യാപക പ്രതിഷേധം

Published

|

Last Updated

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശയിലെ പാഠപുസ്തകത്തില്‍ നിന്ന് ഇബ്രാഹിം അല്‍ റുബായിസിന്റെ കവിത വിലക്കിയതിനെതിരെ വ്യാപക പ്രതിഷേധം. എഴുതിയ കവിതയുടെ നിലവാരത്തില്‍ സംശയമില്ലെന്നും അതില്‍ ഭീകരവാദ സൂചനകളാന്നുമില്ലെന്നും അന്വേഷണ സമിതി സമിതി വ്യക്തമാക്കി. ഇംഗ്ലീഷ് മൂന്നാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള ഇംഗ്ലീഷ് പുസ്തകത്തിലാണ് അല്‍ റുബായിഷിന്റെ ഓഡ് ടു ദ സീ എന്ന കവിത ഉണ്ടായിരുന്നത്. കവി ഇബ്രാഹിം അല്‍ റുബായിസ് ഭീകരനല്ലെന്നും പാകിസ്ഥാനില്‍ അധ്യാപകനായിരുന്നുവെന്നും കവിതാസമാഹാരത്തിന്റെ എഡിറ്റര്‍ മാര്‍ക് ഫാല്‍ക്കോഫ് വ്യക്തമാക്കിയിട്ടുണ്ട്.

അഞ്ചുവര്‍ഷകാലം ഗ്വാണ്ടനാമ ജയിലിലടക്കപ്പെട്ട റുബായിസ് അവിടെ വെച്ചാണ് “ഓഡ് ടു സീ” എന്ന കവിത എഴുതിയതെന്നും പറയുന്നു. “ചോയ്‌സ് ഫ്രം ഗ്വാണ്ടനാമ” എന്ന സമാഹാരത്തിലാണ് കവിതയുള്ളത്. ജയിലിലടച്ചെങ്കിലും റുബായിസ് ഭീകരവാദിയൊന്നുമല്ലെന്ന് അമേരിക്കതന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുള്ളതാണെന്ന് പ്രശസ്ത കവി സച്ചിതാനന്ദന്‍ പറഞ്ഞു. നല്ലൊരു കവിത സിലബസില്‍നിന്ന് പിന്‍വലിച്ചതില്‍ നിതിബോധമില്ലെന്നും സച്ചിതാനന്ദന്‍ പ്രതികരിച്ചു.
മാധ്യമങ്ങളില്‍ വന്ന ആരോപണങ്ങളുടെ പേരില്‍ ഒരു കവിത പാഠപുസ്തകത്തില്‍നിന്ന് ഒഴിവാക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. ഈ നടപടി പുരോഗമന വിരുദ്ധമാണെന്നും അദ്ദേഹം സ്വകാര്യ ചാനലിനോട് പറഞ്ഞു.