Connect with us

National

സോണിയാ ഗാന്ധിയുടെ സഹായിക്ക് അനുകൂലമായ റിപ്പോര്‍ട്ട് കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ സോണിയാ ഗാന്ധിയുടെ സഹായി വിന്‍സന്റ് എം. ജോര്‍ജിന് അനുകൂലമായ സിബിഐ റിപ്പോര്‍ട്ട് പ്രത്യേക കോടതി തള്ളി. വിന്റ്‌സന്റ് എം ജോര്‍ജ് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. കേസില്‍ തെളിവില്ലെന്നായിരുന്നു സിബിഐ റിപ്പോര്‍ട്ട്.
2001ലായിരുന്നു സിബിഐ വിന്റ്‌സന്റ് ജോര്‍ജിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. വിന്റ്‌സന്റിന്‍രെ പേരില്‍ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുണ്ടെന്ന് അന്ന് സിബിഐ കണ്ടെത്തിയിരുന്നു. കേരളം,കര്‍ണാടക, ഡല്‍ഹി, എന്നിവിടങ്ങളില്‍ നിരവധി വസതികളും ഡല്‍ഹിക്ക് സമീപം കൃഷി ഭൂമിയും വിന്റ്‌സന്റ്് സ്വന്തമാക്കിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി രാജീവ്ഗന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്നു വിന്റ്‌സന്റ് എം ജോര്‍ജ്.

Latest