എഡിജിപി ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി: പ്രോസിക്യൂഷന്‍ മറുപടി ഇന്ന്

Posted on: July 24, 2013 10:06 am | Last updated: July 24, 2013 at 10:06 am

Kerala High Court

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിന്റെ അന്വേഷണത്തെ കുറിച്ച് ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ ഇന്ന് മറുപടി നല്‍കും. എഡിജിപി ഹേമചന്ദ്രന്‍ ഡിജിപി ടി ആസിഫലിയുമായി ഹൈക്കോടതിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. സോളാര്‍ കേസില്‍ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്ന പരാമര്‍ശങ്ങളാണ് ഇന്നലെ കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. സോളാര്‍ കേസില്‍ സര്‍ക്കാര്‍ എന്താണ് മറച്ച് വെക്കുന്നതെന്ന് ജസ്റ്റിസ് സതീഷ് ചന്ദ്രന്‍ ആരാഞ്ഞിരുന്നു. എം.കെ കുരുവിളയുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് ജസ്റ്റിസ് വി.കെ മോഹനന്‍ ഉത്തരവിടുകയും ചെയ്തു. സരിത എസ് നായരില്‍ നിന്ന് മൊഴിയെടുക്കാന്‍ അവസരമുണ്ടാക്കാത്തത് സംശയകരമാണ്. പോലീസിന്‍രെ നടപടികള്‍ നാണക്കേടുണ്ടാക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.