യുവാവ് തീവണ്ടി തട്ടി മരിച്ച സംഭവം: മാനസിക പീഡനം മൂലമെന്ന് പിതാവ്‌

Posted on: July 24, 2013 5:58 am | Last updated: July 24, 2013 at 5:58 am

കൊയിലാണ്ടി: മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് തിരുവണ്ണൂര്‍ കാപ്പാട് മണ്ണാത്തി അറക്കല്‍ ഇസ്മാഈല്‍ പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ 16ന് രാത്രി തിരുവങ്ങൂര്‍ വില്ലേജ് ഓഫീസിന് സമീപമാണ് മകന്‍ മുഹമ്മദ് അസ്‌ലം തീവണ്ടി തട്ടി മരിച്ചത്. നാല് മാസമായി മകന്‍ പൂക്കാട് ടൗണിലുള്ള ഒരു ചെരിപ്പ് കടയില്‍ ജോലി നോക്കിവരികയായിരുന്നു. മരണത്തിന് തൊട്ട് മുമ്പുള്ള ദിവസങ്ങളില്‍ കടുത്ത മാനസികമായ സമ്മര്‍ദമുണ്ടായിരുന്നതായി ബന്ധുക്കള്‍ക്ക് ബോധ്യപ്പെട്ടിരുന്നതായി പരാതിയില്‍ പറയുന്നു.
ആരില്‍ നിന്നോ ഉള്ള ഭീഷണിയാണ് മകന്റെ മരണത്തിനിടയാക്കിയതെന്നും സംഭവത്തിന്റെ ദുരൂഹതയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.