Connect with us

Kozhikode

മര്‍കസിലെ ഇഫ്താര്‍ വിരുന്ന് ശ്രദ്ധേയമാകുന്നു

Published

|

Last Updated

markaz

കാരന്തൂര്‍ മര്‍കസില്‍ റമസാന്‍ ഒന്നുമുതല്‍ ആരംഭിച്ച സമൂഹ നോമ്പുതുറയില്‍ നിന്ന്‌

കോഴിക്കോട്: ആയിരത്തിലധികം പേരെ ദിവസവും നോമ്പ് തുറപ്പിച്ച് മര്‍കസിലെ ഇഫ്താര്‍ ശ്രദ്ധേയമാകുന്നു. വര്‍ഷം തോറും നടന്നു വരുന്ന ഇഫ്താറിന്റെ ഭാഗമായാണ് പണ്ഡിതരും നാട്ടുകാരും യാത്രക്കാരും കച്ചവടക്കാരും വിദ്യാര്‍ഥികളും ഉള്‍ക്കൊള്ളുന്ന ഇഫ്താര്‍ സംഗമം.

പ്രദേശത്തെ അഞ്ഞൂറോളം വീടുകളില്‍ നിന്നുള്ള വിഭവങ്ങളാണ് ഇഫ്താറിന് മര്‍കസിലെത്തിക്കുന്നത്. ഓരോ വീടുകളിലും തയ്യാറാക്കുന്ന വിഭവങ്ങള്‍ പ്രത്യേക സ്ഥലത്ത് കേന്ദ്രീകരിച്ചാണ് മര്‍കസിലെത്തിക്കുന്നത്. ഭക്ഷ്യ വസ്തുക്കള്‍ വീട്ടില്‍ നിന്ന് മര്‍കസിലെത്തിക്കുന്നത് പ്രത്യേക വളണ്ടിയര്‍മാരും പ്രദേശത്തെ സുന്നി പ്രവര്‍ത്തകരുമാണ്.
നോമ്പ് തുറക്കെത്തുന്നവര്‍ക്ക് മര്‍കസില്‍ പ്രത്യേക സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
വിഭവ സമൃദ്ധമായ ഭക്ഷണം തന്നെയാണ് നോമ്പുതുറക്കെത്തുന്നവര്‍ക്ക് ഇവിടെ നിന്നും നല്‍കുന്നത്. ബിരിയാണി, വെള്ളപ്പം, ചപ്പാത്തി, ചിക്കന്‍ കറി, ബീഫ് കറി എന്നിവയാണ് വിളമ്പുന്നത്. മര്‍കസ് ഭാരവാഹികളുടെയും സുന്നി പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് മര്‍കസില്‍ വര്‍ഷങ്ങളായി സമൂഹ നോമ്പ് തുറ സംഘടിപ്പിക്കുന്നത്.