Connect with us

Eranakulam

പാറമട ഇടിഞ്ഞ് നാല് പേരെ കാണാതായി

Published

|

Last Updated

പെരുമ്പാവൂര്‍: വെങ്ങോലയില്‍ 200 അടിയോളം താഴ്ചയുള്ള പാറമട ഇടിഞ്ഞ് നാല് പേര്‍ മണ്ണിനടിയില്‍പ്പെട്ടു. രണ്ട് പേരെ രക്ഷപ്പെടുത്തി. വെങ്ങോല സൊസൈറ്റിപടിയിലുള്ള എലവുംകുടി രാജന്റെ ഉടമസ്ഥതയിലുള്ള രാജന്‍ ഗ്രാനൈറ്റ്‌സ് എന്ന പാറമടയാണ് ഇന്നലെ രാവിലെ 8.30ഓടെ ഇടിഞ്ഞത്. പാറമട ഇടിഞ്ഞപ്പോള്‍ രണ്ട് ടിപ്പര്‍ ലോറികളും രണ്ട് ജെ സി ബിയും താഴേക്ക് പതിച്ചു.
വളയന്‍ചിറങ്ങര സ്വദേശികളായ ഈരേത്ത് വീട്ടില്‍ സന്തോഷ്(38), ചെറുകരക്കുടി വിജയന്‍(42), നെല്ലാട് വീട്ടൂര്‍ കല്ലറക്കല്‍വീട്ടില്‍ മോഹനന്‍(35), ഒഡീഷ സ്വദേശി റോമ(27) എന്നിവരാണ് മണ്ണിനടിയില്‍പ്പെട്ടത്.
പാറമട ഇടിയുന്നത് കണ്ട് ടിപ്പര്‍ ലോറിയുടെ ഉത്തരേന്ത്യന്‍ സ്വദേശിയായ ഡ്രൈവര്‍ ബേബി(ഷിബു), ജെ സി ബി യുടെ ഡ്രൈവറായ പിറവം സ്വദേശി രാജു(38) എന്നിവര്‍ ഓടി മാറിയതിനാല്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതായവര്‍ക്കായി ഫയര്‍ഫോഴ്‌സിന്റെ ഏഴ് യൂനിറ്റുകളും പോലീസും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്. വീണ്ടും വലിയ പാറകള്‍ താഴേക്ക് ഇടിഞ്ഞ് വീണുകൊണ്ടിരിക്കുന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്.