Connect with us

Kerala

എം ജി സര്‍വകലാശാല റജിസ്ട്രാരെ തിരിച്ചെടുക്കാന്‍ ഉത്തരവ്

Published

|

Last Updated

കൊച്ചി: എം ജി സര്‍വകലാശാല രജിസ്ട്രാര്‍ എം ആര്‍ ഉണ്ണിയുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഉണ്ണിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് പറഞ്ഞായിരുന്നു സര്‍വകലാശാല അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്.

തുടര്‍ന്ന് ഇതിനെതിരെ ഉണ്ണി ഹൈക്കോടതിയെ സമീപിക്കുകയും സിംഗിള്‍ബെഞ്ച് സസ്‌പെന്‍ഷന്‍ റദ്ദാക്കുകയും ചെയ്തു. ശേഷം സര്‍വകലാശാല ഇതിനെതിരെ നല്‍കിയ അപ്പീലും കോടതി തള്ളി.