രാജിവെക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് പരിഹാസ്യം: പിണറായി

Posted on: July 23, 2013 3:12 pm | Last updated: July 23, 2013 at 3:12 pm

pinarayiതിരുവനന്തപുരം: സര്‍ക്കാറിനെതിരെ ഹൈക്കോടതിയുടെ പരാമര്‍ശം ഉണ്ടായ സാഹചര്യത്തില്‍ മറ്റൊന്നും നോക്കാതെ ഉമ്മന്‍ ചാണ്ടി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പ്രതിപക്ഷം മുമ്പ് തന്നെ ആവശ്യപ്പെട്ടത് ജുഡീഷ്യല്‍ അനേ്വഷണം നേരിടണമെന്നാണ്. വെറുതെ ഒരു ജുഡീഷ്യല്‍ അന്വേഷണം കൊണ്ട് കാര്യമില്ല. മുഖ്യമന്ത്രി രാജിവെക്കുകയാണ് ആദ്യം വേണ്ടത്. അതുവരെ പ്രതിപക്ഷം സമരം തുടരും. രാജിവെക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് പരിഹാസ്യമാണ്.

കോടതിക്ക് സംശയം വന്നാല്‍ അധികാരത്തില്‍ കടിച്ച് തൂങ്ങുന്നത് ശരിയല്ല. നേരത്തെയും കോടതിയുടെ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ വന്നയുടനെ ഭരണാധികാരികള്‍ സ്ഥാനമൊഴിഞ്ഞ പാരമ്പര്യമാണുള്ളത്. ഈ നിലപാട് ഉമ്മന്‍ ചാണ്ടിയും സ്വീകരിക്കണം. ഒരേ ദിവസം ഹൈക്കോടതിയുടെ രണ്ട് ബഞ്ചുകളില്‍ നിന്ന് ഒരു സര്‍ക്കാര്‍ ഇത്രയും വിമര്‍ശനം നേരിടുന്നത് ആദ്യമാണെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.