Connect with us

Kerala

സോളാര്‍ തട്ടിപ്പ്: മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാമെന്ന് നിയമോപദേശം

Published

|

Last Updated

Oommen Chandyതിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചു. സോളാര്‍ തട്ടിപ്പ് കോസില്‍ നിര്‍ണ്ണായകമായ ഒരു വഴിത്തിരിവാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. കോടതി നേരിട്ട് ഇടപെട്ട് കാര്യങ്ങള്‍ കൂടതല്‍ വിവാദമാവുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്തുന്നതാണ് നല്ലതെന്നാണ് നിയമോപദേശം. പാമോയില്‍ കേസില്‍ വിജിലന്‍സ് സംഘം മുഖ്യമന്ത്രിയില്‍ നിന്ന് മൊഴിയെടുത്ത കീഴ്‌വഴക്കമുണ്ടെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്.

കോന്നി സ്വദേശി ശ്രീധരന്‍ നായര്‍ നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ട്. അത് കോടതി അംഗീകരിച്ചതുമാണ്. ഈ സാഹചര്യത്തില്‍ കേസ് കോടതിയിലെത്തുമ്പോള്‍ പരാതിക്കാരന്‍ മുഖ്യമന്ത്രിയുടെ നിരന്തരം പരാമര്‍ശിച്ചിട്ടും എന്തുകൊണ്ട് അദ്ദേഹത്തില്‍ നിന്ന് മൊഴിയെടുത്തില്ലെന്ന കോടതി ചോദിക്കുമെന്നുറപ്പാണ്. അതാണ് ഇപ്പോള്‍ തന്നെ മൊഴിയെടുക്കുന്നതാണ് നല്ലതെന്ന നിയമോപദേശത്തിന് കാരണം.

എന്നാല്‍ മുഖ്യമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും രക്ഷപ്പെടുത്താനും നിലവില്‍ സംസ്ഥാനത്തുള്ള ജനരോഷം ശമിപ്പിക്കാനുമുള്ള നീക്കമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു.