അരീക്കോട്ട് ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ഷരീഫിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Posted on: July 23, 2013 10:59 am | Last updated: July 23, 2013 at 4:11 pm

areekode prathi shareefഅരീക്കോട്: ഭാര്യയേയും രണ്ട് മക്കളേയും വെള്ളക്കുഴിയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ ഷരീഫിന്റെ അറസ്റ്റ് അരീക്കോട് പോലീസ് രേഖപ്പെടുത്തി. തുടര്‍ന്ന് ശരീഫിനെ സംഭവം നടന്ന എടവണ്ണപ്പാറക്കടുത്ത ആലുക്കലില്‍ എത്തിച്ച് പോലീസ് തെളിവെടുത്തു. പ്രതിയെ കാണാന്‍ ആലുക്കലില്‍ വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു.

ഇന്നലെ പുലര്‍ച്ചെയാണ് ഷരീഫ് അപകടമെന്ന വ്യാജേന ഭാര്യയേയും രണ്ട് കുഞ്ഞുങ്ങളേയും വെള്ളക്കുഴിയില്‍ തള്ളിയിട്ട് കൊന്നത്. അപകടമാണെന്ന ഷരീഫിന്റെ മൊഴിയില്‍ സംശയം തോന്നിയ പോലീസ് ഷരീഫിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്.