കേരള ഹൗസിന് പിരിഞ്ഞു കിട്ടാനുള്ളത് 50 ലക്ഷം രൂപ

Posted on: July 23, 2013 10:36 am | Last updated: July 23, 2013 at 2:29 pm

debtന്യൂഡല്‍ഹി: മുഖ്യമന്ത്രിയും മന്ത്രിമാരും സാംസ്‌കാരിക നേതാക്കളും അടക്കമുള്ളവര്‍ കേരള ഹൗസില്‍ തങ്ങിയ വകയില്‍ പിരിഞ്ഞുകിട്ടാനുള്ളത് 50 ലക്ഷത്തോളം രൂപ. വിവരാവകാശ പ്രകാരം ലഭിച്ച രേഖയിലാണ് ഈ വിവരങ്ങളുള്ളത്. 1988 മുതല്‍ 2012 വരെയുള്ള കാലയളവില്‍ 53, 79, 552 രൂപയാണ് കേരള ഹൗസിന് പിരിഞ്ഞുകിട്ടാനുള്ളത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 73, 877രൂപ, പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാന്ദന്‍ 17, 852രൂപ, ആന്റോ ആന്റണി എം പി 5, 39, 840രൂപ, പി കെ ബിജു 1, 37, 000 രൂപ എന്നിങ്ങനെയാണ് പണം നല്‍കാനുള്ള പ്രമുഖരുടെ പേരുകള്‍.

എസ് എഫ് ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് സിന്ധു ജോയ്, മജീഷ്യന്‍ സാമ്രാജ്, സി എസ് സുജാത തുടങ്ങിയവരും കേരള ഹൗസില്‍ പണം നല്‍കാനുള്ളവരില്‍ പെടും.