ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍; പത്ത് പേര്‍ അറസ്റ്റില്‍

Posted on: July 23, 2013 7:32 am | Last updated: July 23, 2013 at 7:32 am

മണ്ണാര്‍ക്കാട്: കൈതച്ചിറയില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് പത്ത് പേര്‍ അറസ്റ്റില്‍. പതിനെട്ട് പേര്‍ക്കെതിരെ കേസെടുത്തു. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് കൈതച്ചിറയില്‍ ചേരിതിരിഞ്ഞ് സംഘട്ടനമുണ്ടായത്. സംഭവത്തില്‍ പത്തോളം പേര്‍ക്ക് പരുക്കേറ്റിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കൈതച്ചിറമുക്കാട് സ്വദേശികളായ അനീഷ് (22), അന്‍വര്‍ (19), ജയന്‍ (32), ദീപു (29), സുരേഷ് (24), പ്രസാദ് (28), സന്തോഷ് (32), സുരേഷ് ബാബു (35), ദിലീപ് (28), അരുണ്‍ (26) എന്നിവരെയാണ് മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയതത്. മുക്കാട് സ്വദേശി രാജകുമാരന്റെ പരാതിയില്‍ പതിമൂന്ന് പേര്‍ക്കെതിരെയും ദിലീപിന്റെ പരാതിയില്‍ നാല് പേര്‍ക്കെതിരെയും കേസെടുത്തു. സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.