Connect with us

International

അഫ്ഗാന്‍ ആഭ്യന്തരമന്ത്രിയെ ഇംപീച്ച് ചെയ്തു

Published

|

Last Updated

Ghulam-Mujtaba-Pat_2623931b

മുജ്ത്വബ പതാംഗ്‌

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ആഭ്യന്തരമന്ത്രി മുജ്ത്വബ പതാംഗിനെ ഇംപീച്ച് ചെയ്തു. സുരക്ഷാ മേധാവികൂടിയായ മുജ്ത്വബക്കെതിരെ അഴിമതിയടക്കമുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് ഇംപീച്ച്‌മെന്റ് നടപടി ഉണ്ടായത്. പാര്‍ലിമെന്റില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 136 അംഗങ്ങള്‍ മുജ്ത്വബക്കെതിരെ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ കേവലം 60 പേരാണ് അദ്ദേഹത്തെ അനുകൂലിച്ച് വോട്ട് ചെയ്ത്.
സുരക്ഷാ ചുമതലയുള്ള ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റതിന് ശേഷം ഒരു വര്‍ഷം തികയുന്നതിന് മുമ്പാണ് മുജ്ത്വബയെ പുറത്താക്കിയത്. രാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ ചിട്ടപ്പെടുത്തുന്നില്‍ മുജ്ത്വബ വന്‍ വീഴ്ച വരുത്തിയെന്ന ആരോപണം അടുത്തിടെ ഉയര്‍ന്നിരുന്നു. പാര്‍ലിമെന്റിന്റെ പിന്തുണ നേടുന്നതില്‍ മുജ്ത്വബ പരാജയപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി സ്ഥാനത്തേക്ക് മറ്റൊരാളെ ഉടന്‍ നിയമിക്കണമെന്നും പാര്‍ലിമെന്റ് സ്പീക്കര്‍ അബ്ദുര്‍റഊഫ് ഇബ്‌റാഹീം ആവശ്യപ്പെട്ടു. എന്നാല്‍ ആഭ്യന്തരമന്ത്രിയെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഹാമിദ് കര്‍സായി ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
അടുത്ത വര്‍ഷം പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രിയെ പുറത്താക്കേണ്ടെന്നാണ് കര്‍സായിയുടെ തീരുമാനം. കൂടാതെ രാജ്യത്തിന്റെ സുരക്ഷാ ചുമതല ഈ വര്‍ഷാവസാനത്തോടെ നാറ്റോ സൈന്യം അഫ്ഗാനിസ്ഥാന് നല്‍കുകയാണ്. ഈ സാഹചര്യത്തില്‍ സുരക്ഷാ മേധാവി കൂടിയായ മുജ്ത്വബയെ പുറത്താക്കുന്നത് പ്രതിസന്ധികള്‍ക്ക് കാരണമാകുമെന്ന് കര്‍സായി പറഞ്ഞു.