പരീക്ഷാ ഫലം പ്രഖ്യാപിച്ചു

Posted on: July 23, 2013 12:06 am | Last updated: July 23, 2013 at 12:11 am

കോഴിക്കോട്: ചേളാരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 5, 7, 10, +2 ക്ലാസുകളില്‍ നടത്തിയ മദ്‌റസ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. 93. 91 ശതമാനം വിജയമാണ് ഇത്തവണയുള്ളത്. മാര്‍ക്ക് ലിസ്റ്റ് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ഈ മാസം 25ന് രാവിലെ 11 മണിക്ക് വിതരണം ചെയ്യും.