ഏറ്റവും കൂടുതല്‍ ധര്‍മ്മം ചെയ്യുന്നവര്‍ മുസ്‌ലിംകള്‍ ആണെന്ന് കണ്ടെത്തല്‍

Posted on: July 22, 2013 10:52 pm | Last updated: July 22, 2013 at 11:39 pm

MUSLIMS

ലണ്ടന്‍: ബ്രിട്ടണില്‍ഏറ്റവും കൂടുതല്‍ ധര്‍മ്മം ചെയ്യുന്നവര്‍ മുസ്ലിം വിഭാഗം ആണെന്ന് കണ്ടെത്തല്‍. ഒരു പ്രമുഖ ബ്രിട്ടീഷ് ചാരിറ്റി വെബ്‌സൈറ്റ് നടത്തിയ പഠനപ്രകാരം ബ്രിട്ടണില്‍ ഏറ്റവും കൂടുതല്‍ പണം ചാരിറ്റിക്ക് വേണ്ടി ചിലവഴിക്കുന്നവര്‍ മുസ്‌ലിംകള്‍ ആണെന്ന് കണ്ടെത്തി. ജസ്റ്റ് ഗിവിംഗ്.കോം വെബ്‌സൈറ്റ് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. മറ്റു മത വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രിട്ടനിലെ മുസ്ലിംകള്‍ ധര്‍മ്മം ചെയ്യുന്നതില്‍ ഏറെ മുമ്പിലാണന്ന് വെബ് സൈറ്റ് പറയുന്നു. 4,000 പേരില്‍ നടത്തിയ സര്‍വ്വേയില്‍ ആണ് ഈ കണ്ടെത്തല്‍
കഴിഞ്ഞ വര്‍ഷം ശരാശരി 371 പൌണ്ട് വീതം മുസ്ലിംകള്‍ ഇങ്ങനെ ചാരിറ്റിക്ക് വേണ്ടി ചെലവഴിച്ചിട്ടുണ്ടത്രെ. അതെ സ്ഥാനത്ത് ജൂത മതക്കാര്‍ ശരാശരി 270 പൌണ്ട് വീതവും റോമന്‍ കത്തോലിക്കാ വിഭാഗക്കാര്‍ 178 പൌണ്ടിന് മുകളിലും ക്രിസ്ത്യാനികള്‍ ഒട്ടാകെ 178 പൌണ്ടിന് താഴെയും പ്രൊട്ടസ്റ്റന്‍ന്റ് വിഭാഗക്കാര്‍ 202 പൌണ്ടും ആണ് ശരാശരി ധര്‍മ്മം ചെയ്തിട്ടുള്ളത്. നിരീശ്വരവാദികള്‍ 116 പൌണ്ട് എന്ന ഏറ്റവും താഴ്ന്ന നിലവാരത്തില്‍ ആണുള്ളത്.
മുസ്ലിംകളില്‍ 10 ല്‍ 3 പേരാണ് തീരെ ധര്‍മ്മം ചെയ്യാത്തവരായി ഉള്ളതെങ്കില്‍ നിരീശ്വരവാദികളില്‍ 10 ല്‍ 4 പേരും ക്രിസ്ത്യാനികള്‍ 10 ല്‍ 3 പേരും ജൂതന്മാര്‍ 10 ല്‍ 4 ല്‍ അധികം ആളുകളും ധര്‍മ്മം ചെയ്യാത്തവര്‍ ആണ്.

സക്കാത്ത് എന്ന പേരില്‍ പാവപ്പെട്ടവര്‍ക്ക് ധര്‍മ്മം ചെയ്യുന്ന രീതി മുസ്ലിംകളില്‍ ഉള്ളത് കൊണ്ടാണ് ഇങ്ങനെ വര്‍ധനവ് വന്നതെന്ന് ജസ്റ്റ് ഗിവിംഗ് .കോം പറയുന്നു. മുസ്ലിം ചാരിറ്റി വിഭാഗങ്ങളായ മുസ്ലിം ഐഡ്, ഇസ്ലാമിക് റിലീഫ് തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ആണ് കൂടുതലും ധര്‍മ്മം കിട്ടിയതെങ്കില്‍ കാന്‍സര്‍ റിസേര്‍ച്ചും മക്മില്ല്യനും ബ്രിട്ടീഷ് ഹേര്‍ട്ട് ഫൌണ്ടേഷനും ഒട്ടും പിറകിലല്ല.

ഓണ്‍ലൈന്‍ ആയി സഹായം നല്‍കുന്ന രീതി മുസ്ലിംകളില്‍ വര്‍ധിക്കുന്നു എന്നതിന്റെ സൂചനയാണ് വര്‍ധനവിന് കാരണമെന്ന് ജസ്റ്റ് ഗിവിംഗ്.കോം പറയുന്നു.