മുര്‍സിയെ സൈന്യം തട്ടിക്കൊണ്ടുപോയതായി ബന്ധുക്കള്‍

Posted on: July 22, 2013 8:03 pm | Last updated: July 22, 2013 at 8:03 pm

muhammet-mursiകെയ്‌റോ: മുന്‍ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ സൈന്യം തട്ടിക്കൊണ്ടു പോയതായി മുര്‍സി കുടുംബം ആരോപിച്ചു. മുര്‍സിയുടെ സുരക്ഷയുടെ ഉത്തരവാദിത്വം സൈന്യത്തിനാണെന്നും കുടുംബം പറഞ്ഞു.

ജൂലൈ 3ന് സൈന്യം മുര്‍സിയെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും സ്ഥാനഭ്രഷ്ടനാക്കിയ ശേഷം ആദ്യമായാണ് മുര്‍സി കുടുംബം പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. മുര്‍സിയുടെ മകള്‍ ഷെയ്മ കെയ്‌റോയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവന വായിക്കുകയായിരുന്നു. സൈന്യത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഷെയ്മ വ്യക്തമാക്കി.