അരീക്കോട് ബൈക്കപകടം ഭര്‍ത്താവ് ഷരീഫ് സൃഷ്ടിച്ചത്‌

Posted on: July 22, 2013 5:44 pm | Last updated: July 22, 2013 at 8:08 pm

accident

മലപ്പുറം: അരിക്കോട് ആലുക്കലില്‍ ബൈക്ക് വെള്ളത്തിലേക്ക് മറിഞ്ഞ് യുവതിയും മൂന്നു മക്കളും മരിച്ച അപകടം ഭര്‍ത്താവ് ഷരീഫ് സൃഷ്ടിച്ചതെന്ന് സൂചന. വണ്ടിയുടെ ടയര്‍ പഞ്ചറായി എന്നാണ് ഷരീഫ് പറഞ്ഞിരുന്നത്. എന്നാല്‍ ടയര്‍ കാറ്റഴിച്ച് വിട്ടതാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു. അര്‍ദ്ധ രാത്രിയില്‍ ഇവരെന്തിനാണ് അപകടം നടന്ന സ്ഥലത്ത് എത്തിയത് എന്നതും വാഹനത്തിന് കാര്യമായ കേടുപാടുകള്‍ പറ്റാത്തതും സംയമുണ്ടാക്കുന്നതായി പോലീസ് പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കുണ്ടായ അപകടത്തില്‍ വാവൂര്‍ കൂടാന്തൊടി മുഹമ്മദ് ശരീഫിന്റെ ഭാര്യ സാബിറ, മക്കളായ ഫാത്തിമ ഫിദ (5), ഫൈഫ (2) എന്നിവരാണ് മരിച്ചത്.