വിവാദ സര്‍ക്കുലര്‍: ഹയര്‍ സെക്കണ്ടറി ഡയരക്ടര്‍ വിശദീകരണം നല്‍കി

Posted on: July 22, 2013 3:50 pm | Last updated: July 22, 2013 at 3:50 pm

 keshavendra kumar

തിരുവനന്തപുരം: എയ്ഡഡ് സ്‌ക്കൂളുകളിലെ ഹയര്‍ സെക്കണ്ടറി അദ്ധ്യാപക നിയമനത്തിന് മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിച്ച് പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദമായ പശ്ചാത്തലത്തില്‍ ഹയര്‍ സെക്കണ്ടറി ഡയരക്ടര്‍ വിശദീകരണം നല്‍കി. പഴയ സര്‍ക്കുലറുകള്‍ വിപുലീകരിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഹയര്‍ സെക്കണ്ടറി ഡയരക്ടറുടെ വിശദീകരണം. ചൂഷണങ്ങള്‍ തടയാന്‍ ശക്തമായ നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു.

വിദ്യാഭ്യാസ മന്ത്രി അറിയാതെ സര്‍ക്കുലര്‍ പുറത്തിറക്കിയതിനാണ് ഡയരക്ടറോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നത്. പൊതു വിദ്യാഭ്യാസ സെക്രട്ടറിക്കാണ് വിശദീകരണം നല്‍കിയത്.

അതിനിടെ സര്‍ക്കുലറിനെതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തി. എന്‍ എസ് എസ്, എസ് എന്‍ ഡി പി, കെ സി ബി സി തുടങ്ങിയ സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്.