Connect with us

National

അഭിപ്രായ വോട്ടെടുപ്പ് നിയന്ത്രണം: ഇലക്ഷന്‍ കമ്മീഷന് കേന്ദ്രസര്‍ക്കാറിന്റെ പിന്തുണ

Published

|

Last Updated

ന്യൂഡല്‍ഹി : അഭിപ്രായ വോട്ടെടുപ്പുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന ഇലക്ഷന്‍ കമ്മീഷന്റെ നിലപാടിന് കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണ അറിയിച്ച് അറ്റോണി ജനറല്‍ ഇ വഹന്‍വതി കേന്ദ്ര നിയമ മന്ത്രലയത്തിന് കത്ത് നല്‍കി്.

തെരെഞ്ഞടുപ്പ് പ്രഖ്യാപിച്ച ദിവസം മുതല്‍ രാജ്യത്ത് ഇത്തരം അഭിപ്രായ വോട്ടെടുപ്പ് നടത്താന്‍ പാടില്ലയെന്നാണ് കമ്മീഷന്റെ നിലപാട്. എന്നാല്‍ നിലവിലെ നിയമമനുസരിച്ച് തെരെഞടുപ്പ് ദിവസത്തിന്റെ 48 മണിക്കൂര്‍ മുന്‍പ് വരെ അഭിപ്രായ വോട്ടെടുപ്പ് നടത്താം. ഇത് നിര്‍ത്തണമെന്ന തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യത്തിന് കഴമ്പുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ അഭിപ്രായം.

മുന്‍വിധികളില്ലാതെ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകണമെന്നും ദേശീയ പാര്‍ട്ടികളുടെ പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടെന്നും കത്തില്‍ പറയുന്നു.