കാസര്‍കോട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു

Posted on: July 21, 2013 6:36 pm | Last updated: July 21, 2013 at 6:36 pm

ദുബൈ: കാസര്‍കോട് തളങ്കര സ്വദേശി ദുബൈയില്‍ കുഴഞ്ഞുവീണ് മരിച്ചു. തളങ്കര പടിഞ്ഞാര്‍ കുന്നില്‍ സ്വദേശിയും അണങ്കൂര്‍ അറഫ റോഡില്‍ താമസക്കാരനുമായ കെ എ അബ്ദുര്‍റഹ്മാനാ (54) ണ് ശനിയാഴ്ച രാവിലെ മരിച്ചത്.
ദുബൈ ഇറാനി മാര്‍ക്കറ്റ് അല്‍റൈസിലെ ഇസ്മാഈല്‍ അസ്സാന്‍ ബെഡ് കടയില്‍ ടൈലറായിരുന്ന അബ്ദുര്‍ റഹ്മാന്‍ രാവിലെ കട തുറക്കാനുള്ള ശ്രമത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 30 വര്‍ഷമായി ഇതേസ്ഥാപനത്തില്‍ ടൈലറായി ജോലിചെയ്തു വരികയായിരുന്നു അബ്ദുര്‍ റഹ്മാന്‍. എട്ട് മാസം മുമ്പാണ് ഒടുവില്‍ നാട്ടില്‍വന്ന് തിരിച്ചുപോയത്. പരേതനായ കെ എം അബ്ദുല്ല-നഫീസ ദമ്പതികളുടെ മകനാണ്.
ഭാര്യ: സൗദ കോട്ടിക്കുളം. മക്കള്‍: അനീസ, അഫ്‌സാദ് (പൂനെയില്‍ ആശുപത്രി ജീവനക്കാരന്‍), അനസ് (മംഗലാപുരം ശ്രീനിവാസ കോളജ് ബി.ബി.എം വിദ്യാര്‍ഥി). മരുമകന്‍: സിദ്ദീഖ് മൊഗ്രാല്‍പൂത്തൂര്‍ (ബഹ്‌റൈന്‍). സഹോദരങ്ങള്‍: മുഹമ്മദ്, കെ എ അബ്ദുല്‍ ഖാദര്‍, ഫാത്വിമാബി അടുക്കത്ത് ബയല്‍, ഖദീജ കേളുഗുഡ്ഡെ. ദുബൈ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നാട്ടില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും നാട്ടുകാരും.