Kerala
സോളാര്‍ തട്ടിപ്പ്: സരിത മജിസ്‌ട്രേറ്റിന് രഹസ്യ മൊഴി നല്‍കി
 
		
      																					
              
              
            കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായര്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ സിജെഎം കോടതിയിലാണ് സരിത രഹസ്യമൊഴി നല്‍കിയത്. 164 -ാംവകുപ്പ് അനുസരിച്ചല്ല മൊഴി നല്‍കിയതെന്നാണ് വിവരം. എങ്കിലും കോടതിയില്‍ രഹസ്യമായി നല്‍കിയ വിവരങ്ങള്‍ പുറത്തുപറയരുതെന്ന് സരിതയോടും അഭിഭാഷകനോടും കോടതി ആവശ്യപ്പെട്ടു.
നേരത്തെ, പോലീസിന്റെ കസ്റ്റഡി അപേക്ഷയുമായി ബന്ധപ്പെട്ട് കേസിലെ പ്രതികളായ സരിതയെയും ബിജു രാധാകൃഷ്ണനെയും കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് തനിക്ക് ചില കാര്യങ്ങള്‍ രഹസ്യമായി പറയാനുണ്‌ടെന്ന് സരിത മജിസ്‌ട്രേറ്റിനെ അറിയിച്ചത്. സരിതയെയും ബിജുവിനെയും പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


