പ്രാര്‍ത്ഥനാ മന്ത്രങ്ങളോതി അയ്യൂബ്ഖാന്‍ സഅദിക്ക് ആയിരങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന വിട

Posted on: July 20, 2013 2:01 pm | Last updated: July 20, 2013 at 2:24 pm

Ayoobkhan Sa adhi2കാസര്‍ഗോഡ്: വെളളിയാഴ്ച വൈകുന്നേരം കര്‍ണ്ണാടക മടിക്കേരിയിലുണ്ടായ വാഹന അപകടത്തില്‍ അന്തരിച്ച ജാമിഅ സഅദിയ്യ: മുദരിസും പ്രമുഖ പ്രഭാഷകനുമായ അയ്യൂബ് ഖാന്‍ സഅദിയുടെ ജനാസ പുലര്‍ച്ചെ നാലു മണിക്ക് ദേളി സഅദിയ്യില്‍ കൊണ്ടുവന്നു. മയ്യിത്ത് നിസ്‌കാരത്തിനു ശേഷം സ്വന്തം നാടായ കൊല്ലത്തേക്ക് കൊണ്ടുപോയി.

സഅദിയ്യയുടെ തിരുമുറ്റത്ത് വിവിധ ഘട്ടങ്ങളായി സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, എന്‍ എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹിം അല്‍ ഹാദി തങ്ങള്‍ ചൂരി, അബ്ദുറഹ്മാന്‍ അഹ്‌സനി മുഹിമ്മാത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ മയ്യിത്ത് നിസ്‌കരിച്ചു.(അയ്യൂബ്ഖാന്‍ സഅദി ഉസ്താദ്
ജാമിഅ:സഅദിയ്യ: അറബിയ്യ: 40ാം വാര്‍ഷിക സനദ് ദാന മഹാസമ്മേളനത്തില്‍ നടത്തിയ പ്രഭാഷണം)