ശാലുവിന് ജാമ്യമില്ല: റിമാന്‍ഡ് കാലാവധി അടുത്ത മാസം മൂന്ന് വരെ നീട്ടി

Posted on: July 20, 2013 12:30 pm | Last updated: July 20, 2013 at 2:38 pm

shalu

കൊച്ചി:സോളാര്‍ തട്ടിപ്പ് കേസില്‍ നടി ശാലുമേനോന്‍രെ ജാമ്യാപേക്ഷ തള്ളി. ശാലുവിന്റെ റിമാന്റ് കാലാവധി അടുത്ത മാസം മൂന്ന് വരെ നീട്ടി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സോളാര്‍ പാനല്‍ സ്ഥാപിച്ച് തരാമെന്ന് പറഞ്ഞ 40 ലക്ഷം രൂപ തട്ടിയെന്ന മണക്കാട് സ്വദേശി റഫീഖിന്റെ പരാതിയിലാണ് ശാലുവിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിനിടെ സരിത എസ് നായര്‍ക്ക് ഇരുപത് ലക്ഷം രൂപ നല്‍കിയതായി ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. ഇതില്‍ രണ്ട് ലക്ഷം രൂപ സരിത ടെന്നി ജോപ്പന് കൊടുത്തെന്നു ബിജു എറണാംകുളത്ത് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. നേരത്തെ ഇക്കാര്യം അന്വേഷണ സംഘം സ്ഥിതീകരിച്ചു.