Connect with us

Wayanad

തൊഴിലുറപ്പ് പദ്ധതി: മീനങ്ങാടി ഗ്രാമ പഞ്ചായത്തിന് മികച്ച നേട്ടം

Published

|

Last Updated

കല്‍പറ്റ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഈ സാമ്പത്തിക വര്‍ഷം ആദ്യത്തെ നാല് മാസത്തിനുള്ളില്‍ നൂറ് തൊഴില്‍ദിനങ്ങള്‍ തികച്ച് നല്‍കി മീനങ്ങാടി ഗ്രാമപഞ്ചായത്ത് സംസ്ഥാനത്ത് മികച്ച നേട്ടം കുറിച്ചു.
മണിവയല്‍ രാരോത്ത് കോളനിയിലെ ചൊറിച്ചിയുടെ കുടുംബവും മണിവയലിലെ രതീഷിന്റെ കുടുംബവുമാണ് 100 തൊഴില്‍ദിനങ്ങള്‍ ആദ്യമായി പൂര്‍ത്തീകരിച്ചത്.
പണിയ വിഭാഗത്തില്‍പ്പെട്ട ചൊറിച്ചിയും മകള്‍ ഷീജയും രതീഷും ഭാര്യ ജയയും ചേര്‍ന്നാണ് 100 ദിവസം തികച്ചത്. കഴിഞ്ഞ വര്‍ഷങ്ങളിലും ഈ കുടുംബങ്ങള്‍ ഇതേ നേട്ടം കൈവരിച്ചിരുന്നു. കടുത്ത വേനലും കനത്ത മഴയും അനുഭവപ്പെടുന്ന ഏപ്രില്‍, മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ വരുമാനമില്ലാതെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ ഏറെ ബുദ്ധിമുട്ടുന്നത്.
കുളങ്ങള്‍, തോടുകള്‍ എന്നിവ നന്നാക്കിയും പുതിയ കുളങ്ങള്‍ നിര്‍മ്മിച്ചും ഏപ്രില്‍, മെയ് മാസങ്ങളില്‍ തന്നെ വരള്‍ച്ച നേരിടുന്നതിനുള്ള ശ്രമങ്ങള്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് ആരംഭിച്ചിരുന്നു.
മഴ കൊയ്ത്തിനുള്ള മഴക്കുഴിപോലുള്ള പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ മാസത്തോടെ ഏറ്റെടുക്കുവാന്‍ കഴിഞ്ഞതോടെയാണ് ആദ്യ നാല് മാസത്തിനകം തന്നെ 100 തൊഴില്‍ദിനങ്ങള്‍ എന്ന നേട്ടം സ്വന്തമാക്കുവാന്‍ പഞ്ചായത്തിന് കഴിഞ്ഞത്.
കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നതിന് മുമ്പ്തന്നെ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു എന്നത് അഭിമാനര്‍ഹമായ നേട്ടമാണെന്ന് തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സി.വി. ജോയി അറിയിച്ചു.
ഇതുമൂലം ഈ തൊഴിലാളികളുടെ സേവനം പൂര്‍ണ്ണമായും കാര്‍ഷിക പ്രവൃത്തികള്‍ക്കായി കര്‍ഷകര്‍ക്ക് ലഭിക്കും. 100 ദിനം പൂര്‍ത്തീകരിച്ച തൊഴിലാളികളെ ഉള്‍പ്പെടുത്തി ലേബര്‍ ബാങ്കുകള്‍ രൂപീകരിക്കുന്നതിനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. തൊഴിലുറപ്പ് പണിക്കിറങ്ങുന്ന 14 ലക്ഷം തൊഴിലാളികളുടെ സേവനം കര്‍ഷകരുടെ ദൈനംദിന കാര്‍ ഷിക പ്രവൃത്തികള്‍ക്കും ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
തൊഴിലുറപ്പ് പദ്ധതിയില്‍ ഇതുവരെ 5.04 കോടിരൂപയാണ് ജില്ലയില്‍ ചെലവഴിച്ചത്. 64.38 ലക്ഷം ചെലവഴിച്ച നെ•േനി ഗ്രാമപഞ്ചായത്താണ് ഒന്നാംസ്ഥാനത്ത്. 57.97 ലക്ഷം ചെലവഴിച്ച മീനങ്ങാടിയാണ് രണ്ടാംസ്ഥാനത്ത്. മറ്റ് പഞ്ചായത്തുകള്‍ ചെലവഴിച്ച തുക (ലക്ഷത്തില്‍) പൂതാടി – 43.35, എടവക-33.22, അമ്പലവയല്‍-32.86, മാനന്തവാടി- 32.19, മുട്ടില്‍ – 24.66, മേപ്പാടി -21.55, ബത്തേരി – 20.96, പൊഴുതന- 20.95, നൂല്‍പ്പുഴ-20.81,പടിഞ്ഞാറത്തറ-17.00, പനമരം-16.72, തവിഞ്ഞാല്‍-13.86,വെള്ളമുണ്ട-12.40, തരിയോട് – 11.98, വൈത്തിരി-10.78, കോട്ടത്തറ-10.24, കണിയാമ്പറ്റ -7.54,തൊണ്ടര്‍നാട്-5.47, തിരുനെല്ലി-3.92, മൂപ്പൈനാട് -2.29, മുള്ളന്‍ക്കൊല്ലി-2.00,പുല്‍പ്പള്ളി-1.49 ലക്ഷം. ്‌നെന്മേനി , മീനങ്ങാടി ഗ്രാമപഞ്ചായത്തുകളില്‍ ഇലക്‌ട്രോണിക് ഫണ്ട് മാനേജ്‌മെന്റ് സംവിധാനത്തിലൂടെ 15 ദിവസത്തിനുള്ളില്‍ കൂലി വിതരണം നടത്താന്‍സാധിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

 

 

Latest