Wayanad
എസ് വൈ എസ് റിലീഫ് ഡേ ആചരിച്ചു
 
		
      																					
              
              
            കല്‍പറ്റ: എസ് വൈ എസ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത റിലീഫ് ഡേ ജില്ലയിലെ മുഴുവന്‍ യൂനിറ്റുകളിലും ആചരിച്ചു. പള്ളികളും കവലകളും കേന്ദ്രീകരിച്ചായിരുന്നു ഫണ്ട് ശേഖരണം.
സുല്‍ത്താന്‍ ബത്തേരി യൂണിറ്റ് ഫണ്ട് ശേഖരണം നടത്തി. ഫണ്ട് ശേഖരണോദ്ഘാടനം സയ്യിദ് ബശീര്‍ അല്‍ ജിഫ്രി നിര്‍വ്വഹിച്ചു.
പി എസ് അബൂബക്കര്‍ , അലി, അബ്ദുറഹ്മാന്‍ ഹാജി ആലാന്‍,ശഫിയുദ്ദീന്‍ സുല്‍ത്താനി, ഇല്ല്യാസ് ബത്തേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഓടത്തോട് യൂനിറ്റ് ഫണ്ട് ശേഖരണത്തിന് അസ്‌ലം ലത്വീഫി,സാജിര്‍ ഫാളിലി, അബ്ദുര്‍റഷീദ് കെ, അസൈനാര്‍ മുസ് ലിയാര്‍, ടി കെ ഹഖീം മുസ് ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          
