വര്‍ക്ക ഒന്നില്‍ ശൈഖ് റാശിദ് മസ്ജിദ് പൂര്‍ത്തിയായി

Posted on: July 19, 2013 9:00 pm | Last updated: July 19, 2013 at 9:27 pm

ദുബൈ: വര്‍ക്ക ഒന്നില്‍ പണിതീര്‍ന്ന ശൈഖ് റാശിദ് ബിന്‍ മക്്തൂം മസ്ജിദ് ഇസ്്‌ലാമിക് അഫയേഴ്‌സ് ആന്‍ ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഏറ്റെടുത്തു. ശൈഖാ അലിയ ബിന്‍ത് ഖലീഫാ ബിന്‍ സഈദ് അല്‍ മക്്തൂം ആണ് മസ്ജിദ് നിര്‍മിച്ചത്. 1,01,627 ചതുരശ്രയടി വിസ്തീര്‍ണമുള്ള മസ്ജിദില്‍ 1,136 പേര്‍ക്ക് പ്രാര്‍ഥിക്കാന്‍ കഴിയും.
മസ്ജിദ് നിര്‍മാണത്തിനും പരിപാലനത്തിനും വിപുലമായ ശൃംഖല ഇസ്്‌ലാമിക, ജീവകാരുണ്യ വകുപ്പിനുണ്ടെന്ന് ചെയര്‍മാന്‍ അബ്ദുര്‍റഹീം മുഹമ്മദ് ത്വാഹര്‍ പറഞ്ഞു.