എം എം അക്ബറിന്റെ പ്രഭാഷണം ഇന്ന്

Posted on: July 19, 2013 9:00 pm | Last updated: July 19, 2013 at 9:22 pm

ദുബൈ: നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം എം അക്ബറിന്റെ പ്രഭാഷണം ഇന്ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ‘സമാധാനത്തിന്റെ ദൂതന്‍ ചരിത്രത്തിന്റെ ദശാസന്ധികളിലൂടെ’ എന്ന വിഷയത്തിലാണ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ രാത്രി 10.30ന് ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയത്തില്‍ പ്രഭാഷണം നടക്കുക.
പ്രഭാഷണത്തോട് അനുബന്ധിച്ച് ശ്രോതാക്കളുടെ സംശയങ്ങള്‍ക്ക് അക്ബര്‍ മറുപടി നല്‍കും. ഇസ്‌ലാമിന്റെ സന്ദേശം പുതുതലമുറ ഉള്‍പ്പെട്ട പൊതുജനങ്ങളിലേക്ക് എത്തിക്കാനാണ് പ്രഭാഷണം ലക്ഷ്യമിടുന്നത്. ആറായിരത്തോളം പേര്‍ പ്രഭാഷണം ശ്രവിക്കാന്‍ എത്തുമെന്നും സംഘാടകര്‍ പറഞ്ഞു. യു എ ഇ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് എ പി അബ്ദുസമദ് പങ്കെടുത്തു. ഡോ. എം കെ ഇബ്രാഹീം ചെയര്‍മാനും വി കെ സക്കരിയ്യ ജനറല്‍ കണ്‍വീനറുമായി സ്വാഗതസംഘവും രൂപീകരിച്ചിട്ടുണ്ട്.