സിസ്റ്റര്‍ അഭയയുടേത് മുങ്ങി മരണമാണെന്ന് മുന്‍ പോലീസ് സര്‍ജന്‍

Posted on: July 19, 2013 2:56 pm | Last updated: July 19, 2013 at 2:56 pm

Sister-Abhayaതിരുവനന്തപുരം: സിസ്റ്റര്‍ അഭയ മുങ്ങിമരിച്ചതാണെന്ന് മുന്‍ ഫോറന്‍സിക് മേധാവി പി രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. തിരുവനന്തപുരം സി ജെ എം കോടതിയിലാണ് പി രാധാകൃഷ്ണന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ഇത് കൊലപാതകമാണോ ആത്മഹത്യയാണോ എന്നത് സംബന്ധിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അബോധാവസ്ഥയില്‍ ഒരാള്‍ വെള്ളത്തില്‍ വീണാല്‍ ആമാശയത്തില്‍ വെള്ളം കയറില്ല. എന്നാല്‍ സിസ്റ്റര്‍ അഭയയുടെ ആമാശയത്തില്‍ വെള്ളം കണ്ടെത്തിയിട്ടുണ്ട്. ഈ വെള്ളവും കിണറിലെ വെള്ളവും ഒന്നാണോ എന്ന കാര്യം പരിശോധിച്ചിട്ടില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

1992 മാര്‍ച്ചിലാണ് സിസ്റ്റര്‍ അഭയയെ കോണ്‍വെന്റിലെ കിണറ്റില്‍ കണ്ടെത്തിയത്. ക്‌നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള സെന്റ് പയസ് ടെന്‍ത് കോണ്‍വെന്റിലായിരുന്നു അഭയ താമസിച്ചിരുന്നത്. കോട്ടയം ബി സി എം കോളജിലെ രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ഥിനിയായിരുന്നു അഭയ.