മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍ രാജിവെച്ചു

Posted on: July 18, 2013 9:41 pm | Last updated: July 18, 2013 at 9:45 pm

shaffimather

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍ രാജിവെച്ചു. സഹോദരന്‍ റാഫി മേത്തര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് രാജി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഷാഫി മേത്തര്‍ ദ്രോഹിക്കുന്നു എന്നായിരുന്നു സഹോദരന്റെ പരാതി. അന്വേഷണം നടക്കുമ്പോള്‍ ഔദ്യോഗിക പദവിയില്‍ ഇരിക്കുന്നത് ശരിയല്ലാത്തതിനാലാണ് രാജിയെന്ന് ഷാഫി മേത്തര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.