കാശ്മീരില്‍ ഡോക്ടര്‍ക്കു നേരെ തീവ്രവാദി ആക്രമണം: അംഗരക്ഷകര്‍ കൊല്ലപ്പെട്ടു

Posted on: July 18, 2013 7:55 pm | Last updated: July 18, 2013 at 7:55 pm

terrorismശ്രീനഗര്‍: കാശ്മീരില്‍ ഡോക്ടര്‍ക്കു നേരെയുണ്ടാ തീവ്രവാദി ആക്രമണത്തില്‍ അദ്ദേഹത്തിന്റെ അംഗരക്ഷകരായ നാല് പേര്‍ കൊല്ലപ്പെട്ടു. ഡോക്ടര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സംസ്ഥാനത്തെ മുതിര്‍ന്ന ഹൃദ്രോഗ വിദഗ്ധനും ഷേര്‍ ഇ- കാഷ്മീര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ മുന്‍ ഡയറക്ടറുമായ ഷെയ്ഖ് ജലാലുദ്ദീനെ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായത്. സൗത്ത് കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ പാംപൂരിലെ നാംബ്ലാബലില്‍ ഡോക്ടറുടെ വസതിക്കു സമീപം വെച്ചായിരുന്നു ആക്രമണമുണ്ടായത്.