ബീഹാറിലേത് ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതെന്ന് സര്‍ക്കാര്‍

Posted on: July 18, 2013 5:15 pm | Last updated: July 18, 2013 at 5:15 pm

food poisonപാറ്റ്‌ന: ബീഹാറിലെ സ്‌ക്കൂളില്‍ ഭക്ഷണം കഴിച്ച കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിന് കാരണം ഭക്ഷ്യ വിഷബാധയല്ലെന്നും ഭക്ഷണത്തില്‍ വിഷം കലര്‍ന്നതാണെന്നും ബീഹാര്‍ വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി അമര്‍ജിത്ത് സിന്‍ഹ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കീടനാശിനിയാണ് ഭക്ഷണത്തില്‍ കലര്‍ത്തിയതെന്നാണ് കരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച്ച പുറത്ത് വരുമെന്നും അപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്താമാവുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ എണ്ണയും കീടനാശിനിയും ഒരുമിച്ച സൂക്ഷിച്ചതാണോ അല്ലെങ്കില്‍ ആരെങ്കിലും കലര്‍ത്തിയതാണോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.