Connect with us

National

മോഡിയുടെ പട്ടി പരാമര്‍ശം: ബി ജെ പി ഡല്‍ഹി ഘടകം വൈസ് പ്രസിഡന്റ് രാജിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ “പട്ടിക്കുട്ടി” പ്രയോഗത്തില്‍ പ്രതിഷേധിച്ച് ബി ജെ പി ഡല്‍ഹി ഘടകം വൈസ് പ്രസിഡന്റ് ആമിര്‍ റാസ ഹുസൈന്‍ രാജിവെച്ചു. ഹുസൈന്റെ രാജി കോണ്‍ഗ്രസിന് പുതിയ പിടിവള്ളിയായിരിക്കുകയാണ്. ബി ജെ പിയിലെ മറ്റ് മുസ്‌ലിം നേതാക്കള്‍ക്ക് ഇക്കാര്യത്തിലുള്ള നിലപാട് എന്താണെന്ന് കോണ്‍ഗ്രസ് ആരായുന്നു.

ആമിര്‍ റാസ ഹുസൈന് ശരിയായ കാര്യം ചെയ്യാന്‍ സാധിച്ചുവെങ്കില്‍, എന്തുകൊണ്ട് ബി ജെ പിയില്‍ ചേര്‍ന്ന മുന്‍ സോഷ്യലിസ്റ്റുകള്‍ പാര്‍ട്ടി വിടുന്നില്ല?. ഷാനവാസും നഖ്‌വിയും എന്ത് നിലപാടാണ് സ്വീകരിക്കുന്നത്? കോണ്‍ഗ്രസ് നേതാവും വിവര, പ്രക്ഷേപണ മന്ത്രിയുമായ മനീഷ് തിവാരി ചോദിച്ചു. ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് മുഖ്താര്‍ അബ്ബാസ് നഖ്‌വിയെയും വക്താവ് ഷാനവാസ് ഹുസൈനെയും ലക്ഷ്യംവെച്ചായിരുന്നു തിവാരിയുടെ ചോദ്യം.
മോഡിയുടെ പട്ടിക്കുട്ടി പരാമര്‍ശത്തിനെതിരെ ബി ജെ പിയിലുണ്ടായ ആദ്യ പൊട്ടിത്തെറിയാണ് ആമിര്‍ റാസയുടെ രാജി. മോഡിയുടെ പട്ടിക്കുട്ടി, ബുര്‍ഖ പരാമര്‍ശങ്ങളെ റാസ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അന്ന് തനിക്കുണ്ടായ വിഷമം തന്റെ കാറിനടിയില്‍ ഒരു പട്ടിക്കുട്ടി കുടുങ്ങുമ്പോഴുണ്ടാകുന്ന അത്ര നിസ്സാരമായിരുന്നുവെന്നുമാണ് റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മോഡി പറഞ്ഞത്.

Latest